ന്യൂഡൽഹി: ജി20യിലൂടെ ഇന്ത്യയുടെ ആഗോള മുന്നേറ്റത്തെ പരമാവധി ജനങ്ങളിലേയ്ക്ക് എത്തിക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ജി20 അദ്ധ്യക്ഷ പദം അലങ്കരി ക്കുന്ന ഇന്ത്യ ലോകത്തെ നയിക്കുകയാണ്. ഈ നേട്ടവും മുന്നേറ്റവും എല്ലാ ജനങ്ങളിലേ യ്ക്കുമെത്തിക്കാൻ ബിജെപി പ്രവർത്തകർ സർവസജ്ജരാകണമെന്നും ജയശങ്കർ പറഞ്ഞു.
ബിജെപി വക്താക്കളുടെ പരിശീലന പരിപാടിയിലാണ് ജി20യുടെ കേന്ദ്രസർക്കാർ നയങ്ങൾ ജയശങ്കർ വിശദീകരിച്ചത്. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും പരിപാടിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു.
ജി20യുടെ വ്യാപ്തി ഇന്നത്തെ ആഗോള പ്രതിസന്ധിയിൽ വളരെ വലുതാണ്. ഇന്ത്യ മുന്നോട്ട് വെച്ച പല പദ്ധതികളും ലോകരാജ്യങ്ങൾ പ്രാധാന്യത്തോടെയാണ് കണക്കിലെടുത്തിട്ടുള്ളത്. വികസനത്തിൽ പരിസ്ഥിതിയ്ക്ക് കോട്ടം വരാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളും ലോകം ഏറ്റെടുക്കുന്നതും ജയശങ്കർ എടുത്തുപറഞ്ഞു.
ലോകത്തിലെ ഒരു രാജ്യത്തേയും മാറ്റി നിർത്തരുതെന്നതാണ് നരേന്ദ്രമോദിയുടെ വിശാല വീക്ഷണം. ഇന്ത്യ മുന്നോട്ട് വെച്ച ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി എന്ന ആശയത്തെ ഏറെ ബഹുമാനത്തോടെയും അത്ഭുതത്തോടെയുമാണ് ലോകരാജ്യങ്ങൾ സ്വീകരിച്ചതെന്നും ജയശങ്കർ വിശദീകരിച്ചു. സാമ്പത്തികമായി ലോകം തകർന്നിരിക്കേ യുക്രെയ്ൻ-റഷ്യ സംഘർഷത്തിൽ ഇന്ത്യ നടത്തിയ ഇടപെടലും നിർണ്ണായകമായി. നിലവിൽ യുദ്ധത്തിന് അയവ് വന്നതും ഇന്ത്യയുടെ ആഗോള സ്വാധീനമാണെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
Comments