ഷിംല : കനത്ത ശൈത്യം വ്യാപിച്ചിട്ടും സഞ്ചാരികൾക്ക് ഒരു കുറവുമില്ലാതെ ഹിമാചലിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ. ലാഹോൽ സ്പിതി മേഖലയിലെ വിശ്വപ്രസിദ്ധമായ റിസോർട്ടു കളിലേയ്‌ക്കും മഞ്ഞുകാല വിനോദ കേന്ദ്രങ്ങളിലേയ്‌ക്കുമാണ് സഞ്ചാരികളുടെ തിരക്ക് തുടരുന്നത്.
കൊറോണ നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ശൈത്യകാലമെന്നതിനാൽ ഹോട്ടലുകളടക്കം എല്ലാ സ്ഥാപനങ്ങളും മുൻകൂട്ടി എടുത്ത ബുക്കിംഗുകൾകോണ്ട് തന്നെ വീർപ്പുമുട്ടുകയാണ്. റോഡുകൾ മഞ്ഞുവീഴ്ചയാൽ തടസ്സപ്പെടുന്നതും ജില്ലാഭരണകൂടത്തെ ബുദ്ധിമുട്ടിലാ ക്കുകയാണ്.
സഞ്ചാരികളുടെ വരവിൽ സന്തോഷിക്കുന്ന കച്ചവടക്കാരും ഗൈഡുകളും പ്രാദേശിക ഡ്രൈവർമാരും ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇരുപതിനായിരത്തിനടുത്ത് വാഹനങ്ങളാണ് ഇന്നലെ ഒറ്റ ദിവസം ലഹോൽ സ്പിതി മേഖലയിലെത്തിയതെന്നും പോലീസ് അറിയിച്ചു.
Comments