ഇസ്ലാമാബാദ് : ബലൂചിസ്ഥാൻ മേഖലയിൽ പാക് സൈന്യത്തിന് നേരെയുള്ള ആക്രമണം വർദ്ധിക്കുന്നു. ഇന്നുണ്ടായ സ്‌ഫോടന പരമ്പരയിൽ ആറ് പേർ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഞായറാഴ്ച അഞ്ചിടങ്ങളിൽ ഗ്രനേഡുകൾ പൊട്ടിത്തെറിച്ച് 15 പേർക്ക് പരിക്കേറ്റതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ആക്രമണം നടന്നിരിക്കുന്നത്.
അഫ്ഗാൻ അതിർത്തിയിൽ താലിബാൻ ഭീകരർ പാക് സൈന്യവുമായി ഏറ്റുമുട്ടൽ ശക്തമാകുന്നതിനിടെയാണ് ബലൂചിലും സ്‌ഫോടന പരമ്പരകൾ അരങ്ങേറുന്നത്. ഏഴിടത്താണ് പാക് സൈന്യത്തിനെ ലക്ഷ്യമാക്കി സ്‌ഫോടനം നടന്നത്. ഖ്വേറ്റ, കോഹ്ലു, തുർബത് എന്നീ പ്രദേശങ്ങളിലാണ് സ്‌ഫോടനം നടന്നിരിക്കുന്നത്.
ദൂരെ നിന്നും നിയന്ത്രിക്കാവുന്ന തരത്തിലുള്ള ആധുനിക സംവിധാനങ്ങളാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നും തികച്ചും ആസൂത്രിതമായ ആക്രമണ ങ്ങളാണ് നടന്നതെന്നും പാക് ചാര സംഘടനയായ ഐഎസ്‌ഐ ആരോപിച്ചു.
ബലൂച് മേഖലയോട് പാക് ഭരണകൂടത്തിന്റെ അവഹേളനത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പാണ് നടക്കുന്നത്. ബലൂച് ജനതയെ അടിച്ചമർത്താൻ സൈന്യം ഭീകരരെ പ്രോത്സാഹിപ്പിച്ചതോടെയാണ് ബലൂചിലും ജനങ്ങൾ ആയുധമെടുക്കാൻ തുടങ്ങിയത്. ചൈ നയ്‌ക്ക് ബലൂച് മേഖല തീറെഴുതികൊടുത്തുവെന്ന ആരോപണം സാധാരണക്കാരേയും പ്രക്ഷോഭ രംഗത്തേക്ക് എത്തിച്ചിരിക്കുകയാണ്. ലാഹോറിലെ കൺഫ്യൂഷ്യസ് സർവകലാ ശാലയ്‌ക്ക് മുന്നിൽ ചാവേർ പൊട്ടിത്തെറിച്ച് നിരവധി ചൈനീസ് അദ്ധ്യാപകരും പാക് സൈനികരും കൊല്ലപ്പെട്ടതിന് പിന്നിൽ പാകിസ്താനോടും ചൈനയോടുമുള്ള ജനങ്ങളുടെ പകയാണെന്ന് തെളിഞ്ഞിരുന്നു.
Comments