പത്തനം തിട്ട : പമ്പാ നദിയിൽ മുങ്ങിത്താണ അയ്യപ്പഭക്തരുടെ ജീവൻ രക്ഷിച്ച് പോലീസ് ഉദ്യോഗസ്ഥൻ.ക്രിസ്മസ് ദിനം വൈകുന്നേരമാണ് സംഭവം . ശബരിമല ദർശനത്തിനെത്തിയ കർണാടക സ്വദേശികളാണ് പമ്പയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെട്ടത്.
പമ്പ നദിയിലെ ഒഴുക്കുള്ള ഭാഗത്താണ് മൂന്ന് അയ്യപ്പഭക്തർ ആഴ്ന്ന് പോയത് . പട്രോൾ ഡ്യൂട്ടി ചെയ്യുമ്പോഴാണ് പേരാമ്പ്ര സ്വദേശിയും വടകര കൺട്രോൾ റൂമിലെ സീനിയർ സിവിൽ ഓഫീസർ ഇ.എം. സുഭാഷ് ഇവരെ കാണുന്നത് . തുടർന്ന് പേഴ്സും വയർലെസ് സെറ്റും മറ്റും കൂടെയുള്ള പോലീസ് ഉദ്യോഗസ്ഥനെ ഏല്പിച്ച് നദിയിലേക്ക് എടുത്ത് ചാടി മൂന്നു പേരെയും അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു സുഭാഷ്.
കേരള പോലീസ് സോഷ്യൽ മീഡിയയിൽ സുഭാഷിന്റെ ചിത്രമടക്കം വിവരങ്ങൾ പങ്ക് വച്ചിരുന്നു . നിരവധി പേരാണ് സുഭാഷിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
Comments