സിംഗപൂർ: രാജ്യങ്ങളെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്ന ചൈനയുടെ കരയിലേയും കടലിലേയും തന്ത്രം ഏഷ്യൻ രാജ്യങ്ങൾ മറികടന്നു തുടങ്ങിയെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ സഹായമാണ് പലരാജ്യങ്ങളുടേയും ആത്മവിശ്വാസം വർദ്ധിപ്പിച്ചിരിക്കുന്നത്. ഏഷ്യൻ മേഖലയിൽ ക്വാഡ് സഖ്യം നിലയുറപ്പിച്ചതിനെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടാണ് ഇന്ത്യ ചൈനയുടെ അധീശത്വം അപ്രസക്തമാക്കികൊണ്ടിരിക്കുന്നത്.
ഏഷ്യയിൽ തങ്ങളോട് ചേർന്ന് കിടക്കുന്ന ഭൂപ്രദേശങ്ങളിലേയ്‌ക്ക് റോഡുകൾ പണിത് രാജ്യങ്ങളെ വളഞ്ഞുപിടിക്കുന്ന തന്ത്രമാണ് ചൈന വർഷങ്ങളായി പയറ്റുന്നത്. ആ മുന്നേറ്റമാണ് മരവിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നും മുടക്കുമുതൽ പോലും തിരിച്ചെടുക്കാനാകാത്ത വിധം ചൈന തകർന്നിരിക്കുകയാണ്. ലോകത്തിലെ വൻകിട ശക്തിയാകാനുള്ള മുന്നേറ്റമാണ് ഇപ്പോൾ തിരിച്ചടിക്കുന്നത്.
രാജ്യങ്ങൾക്ക് പണം നൽകിയും നിർമ്മാണം നടത്തിയും മുന്നേറിയാണ് ചൈന ലോകം പിടിക്കാൻ നോക്കിയത്. രാജ്യങ്ങളെ സ്വയം ശാക്തീകരിക്കാൻ ശ്രമിക്കാതെ അവരെ അടിമയാക്കാനുള്ള ശ്രമം ഇന്ന് എല്ലാവരും തിരിച്ചറിഞ്ഞിരിക്കുന്നു. ഹോങ്കോംഗിനും പാകിസ്താനും ശ്രീലങ്കയ്‌ക്കും സംഭവിച്ച തകർച്ച ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. ആഫ്രിക്ക ആദ്യം തകർന്നു ഇന്ന് ഏഷ്യയിലെ രാജ്യങ്ങളും ചൈനയിൽ നിന്ന് സഹായം വാങ്ങിയത് മൂലം തകർന്നു.
ഏഷ്യയിൽ സിംഗപൂർ, മലേഷ്യ, ഫിലിപ്പീൻസ്, തായ്‌ലാന്റ് എന്നീ അഞ്ചുരാജ്യങ്ങളാണ് പരസ്പരം ബന്ധം വർദ്ധിപ്പിച്ചുകൊണ്ട് ചൈനയുടെ കുതന്ത്രത്തിൽ നിന്ന് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ആസിയാൻ രാജ്യങ്ങളുടെ കരുത്ത് ആഗോള തലത്തിലെ മറ്റ് രാജ്യങ്ങളുമായി ബന്ധം വർദ്ധിപ്പിച്ചുകൊണ്ടാണ് ചൈനയെ മറികടന്ന് മുന്നേറുന്നത്. ഇവരുടെ നീക്കം ചൈനയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും വലിയൊരു അളവു വരെ ചെറുരാജ്യ ങ്ങളെ പുറത്തുകടക്കാൻ സഹായിച്ചുകൊണ്ടിരിക്കുകയാണ്.
ഇവർക്കൊപ്പം സമുദ്രമേഖലയിലും ചെറുരാജ്യങ്ങൾ ചൈനയുടെ സമ്മർദ്ദത്തെ മറികടക്കുകയാണ്. മലേഷ്യ, വിയറ്റ്‌നാം, ഇന്റോനേഷ്യ, ബ്രൂണേയ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് നിലവിൽ സമുദ്രമേഖലയിൽ കൈകോർത്തിരിക്കുന്നത്. പ്രതിരോധ രംഗത്ത് ക്വാഡ് സഖ്യമാണ് ഈ ചെറുരാജ്യങ്ങളെ നിലവിൽ സഹായിക്കുന്നത്. സമുദ്രസുരക്ഷ വാണിജ്യമേഖലയിൽ സുപ്രധാനമായ കാലഘട്ടത്തിൽ ഇവിടേയും ഇന്ത്യ സുപ്രധാന ഘടകമായി മാറിയിരിക്കുന്നു.
Comments