കണ്ണൂർ: കണ്ണൂരിൽ പി.ജയരാജനെ അനുകൂലിച്ച് ഫ്ളക്സ് ബോർഡ്. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ കയ്യിൽ രണ്ട് തോക്കുകൾ ഉണ്ടായിരിക്കണമെന്നാണ് ബോർഡിൽ പറയുന്നത്. ഒന്ന് വർഗ്ഗ ശത്രുവിന് നേരെയും രണ്ട് പിഴയ്ക്കുന്ന സ്വന്തം നേതൃത്വത്തിന് എതിരെയും ആയിരിക്കണമെന്നും ഇതിൽ പറയുന്നു. പി.ജയരാജന്റെ കൈ ഉയർത്തി നിൽക്കുന്ന ചിത്രവും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. അഴീക്കോട് സൗത്ത് കാപ്പിലപ്പീടികയിൽ റോഡരികിലാണ് ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്.
Comments