പാലക്കാട്: കിഴക്കഞ്ചേരിയിൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. തിരുവറ ശിവക്ഷേത്രത്തിലെ നിറമാല വിളക്ക് ഉത്സവത്തിനിടെയായിരുന്നു ആന ഇടഞ്ഞത്. ഉടൻ തന്നെ ആനയെ തളച്ചു.
പുത്തൂർ ദേവീദാസൻ എന്ന ആനയാണ് ഇടഞ്ഞത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പറവെപ്പിനിടെ ആന അസ്വസ്ഥതകൾ പ്രകടമാക്കുകയായിരുന്നു. ഇതോടെ ചുറ്റും നിന്നിരുന്നവർ ഓടി രക്ഷപ്പെട്ടു. ആറോളം ബൈക്കുകൾ ആണ് ആന തകർത്തത്.
നിലവിൽ ജില്ലയിൽ വലിയ ചൂടാണ് അനുഭവപ്പെടുന്നത്. ഇതാണ് ആന ഇടയാൻ കാരണം എന്നാണ് കരുതുന്നത്.
Comments