പെൺവേഷം ധരിച്ച് സ്ത്രീകൾക്കുള്ള ടോയ്ലറ്റിൽ കയറി മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയ 45കാരനെ അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഫോർട്ട്വർത്തിലുള്ള മാളിലായിരുന്നു സംഭവം. മാളിനുള്ളിൽ സ്ത്രീകൾക്ക് മാത്രമായിട്ടുള്ള ടോയ്ലറ്റിന്റെ ഒരു ഭാഗത്ത് മറഞ്ഞിരുന്ന ശേഷം ഇയാൾ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. എന്നാൽ ഒരു സ്ത്രീ ഇത് കാണുകയും, ബഹളം വക്കുകയും ചെയ്തെങ്കിലും ഇയാൾ തോക്ക് എടുത്ത് ഭീഷണിപ്പെടുത്തിയ ശേഷം സ്ഥലം വിടുകയായിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടുന്നത്. ടെക്സാസ് സ്വദേശിയായ ഡഗ്ലസ് ഈഗൻ എന്ന 45കാരനാണ് പിടിയിലായത്. സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിച്ച കേസുകളിൽ ഇയാൾ നേരത്തേയും പ്രതിയായിട്ടുണ്ട്. ഏഴ് വർഷം തടവ് ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയത്.
സ്ത്രീകളുടെ വേഷം ധരിച്ചാണ് ഇയാൾ ടോയ്ലറ്റിനുള്ളിലേക്ക് കയറിയത്. ആളൊഴിഞ്ഞ ഇടത്ത് പതുങ്ങി നിന്നാണ് ദൃശ്യങ്ങൾ പകർത്തിയത്. മറ്റൊരു സ്ത്രീ ബഹളം വച്ചതോടെ പുറത്തിറങ്ങിയ ഇയാൾ പുരുഷന്മാരുടെ ടോയ്ലറ്റിൽ കയറി വസ്ത്രം മാറി. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന സ്ത്രീകൾ തന്നെയാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
Comments