തൃശൂർ: ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വൈദികനെ ശിക്ഷിച്ച് കോടതി. ഏഴ് വർഷം കഠിനതടവിന് ശിക്ഷിച്ച കോടതി 50,000 രൂപ പിഴ അടയ്ക്കണമെന്നും നിർദേശിച്ചു.
പോക്സോ നിയമപ്രകാരം തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ഉത്തരവ്. ഫാദർ രാജു കൊക്കനെയാണ് കുറ്റക്കാരനാണെന്ന് കണ്ട് കോടതി ശിക്ഷിച്ചത്. തൃശൂർ അതിരൂപതയിലെ തൈക്കാട്ടുശ്ശേരി സെന്റ് പോൾസ് പള്ളി വികാരിയായിരുന്നു രാജു കൊക്കൻ.
വിചാരണ നേരിടുന്നതിനിടെ വൈദികൻ പള്ളിയിൽ പ്രവേശിപ്പിച്ച് ദിവ്യബലി അർപ്പിക്കൽ ചടങ്ങ് അടക്കമുള്ളവയിൽ പങ്കാളിയായതിനെതിരെ നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു.
Comments