ഗോഡ്ഡ ; ബംഗ്ലാദേശിലേയ്‌ക്കുള്ള പശുക്കള്ളക്കടത്ത് തടഞ്ഞ് ബിജെപി എം പി നിഷികാന്ത് ദുബെ . ബുധനാഴ്ച പുലർച്ചെ അഞ്ച് മണിക്ക് സരയ്യഹട്ടിൽ വച്ചാണ് ബംഗ്ലാദേശിലേയ്‌ക്ക് പശുക്കളെ കടത്താനുള്ള ശ്രമം തടഞ്ഞത് . കേസിൽ മൊയ്‌നുദ്ദീൻ, അലി അൻസാരി എന്നിവരെ പോലീസ് പിടികൂടി . 100 ഓളം പശുക്കളെയാണ് ഇവരിൽ നിന്ന് മോചിപ്പിച്ചത് .
ബംഗ്ലാദേശിൽ നിന്നുള്ള കള്ളക്കടത്തുകാരാണ് സംസ്ഥാനത്ത് പശുക്കളെ കടത്തുന്നത്. പുരോഗതിക്ക് പകരം സംസ്ഥാനത്ത് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിൽ കള്ളക്കടത്താണ് നടക്കുന്നതെന്നും നിഷികാന്ത് ദുബെ ആരോപിച്ചു.ബംഗ്ലാദേശിൽ പശുക്കളെ വിറ്റതായി കള്ളക്കടത്തുകാർ സമ്മതിച്ചിട്ടില്ലെന്ന് സരായാഹട്ട് എസ് ഐ വിനയ് കുമാർ പറഞ്ഞു.
അറസ്റ്റിലായവരെ വ്യക്തമായി ചോദ്യം ചെയ്യുമെന്നും , പശുക്കളെ എങ്ങനെയാണ് ബംഗ്ലാദേശിലേക്ക് കടത്തുന്നതെന്ന് അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി. നടപടിക്ക് ശേഷം പശുക്കളെ ഗോശാലയിലേക്ക് അയക്കും. പശുക്കടത്ത് നടത്തുന്നവർക്കെതിരെ നടപടിയെടുക്കാതെ ജെഎംഎം സർക്കാർ പ്രീണന രാഷ്‌ട്രീയം നടത്തുകയാണെന്ന് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടിയും ആരോപിച്ചു.
സി.ബി.ഐയുടെ കണക്കനുസരിച്ച്, 2015-നും 2017-നും ഇടയിൽ 20,000-ലധികം കന്നുകാലികളെ അതിർത്തി കടത്തുന്നതിനിടെ അതിർത്തി സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്. പശുക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ അടുത്ത കാലത്ത് സിബിഐ റെയ്ഡ് നടത്തിയിരുന്നു.
Comments