കാബൂൾ: താലിബാൻ ഭരണത്തിൻ കീഴിൽ അഫ്ഗാൻ ജനത കടുത്ത ദുരിതത്തിലേയ്‌ക്ക് വീഴുന്നതായി സൂചന. സ്ത്രീകൾക്കെതിരായ നിയമം കടുപ്പിച്ച് ക്രൂരത കാണിക്കുന്ന ഭരണകൂടം ഭക്ഷ്യ ക്ഷാമം പരിഹരിക്കാനാകാതെ കുഴങ്ങുകയാണ്.
വിവിധ പ്രവിശ്യകളിലേയ്‌ക്ക് ആവശ്യത്തിന് ഭക്ഷ്യധാന്യം എത്തിക്കാനാകാത്തതിനാൽ പട്ടിണി മരണം വ്യാപകമാകുന്നുവെന്നാണ് മനുഷ്യാവകാശ സംഘടനകൾ നൽകുന്ന സൂചന. ഒബ്‌സർവെർ റിസർച്ച് ഫൗണ്ടേഷനാണ് കൊടിയ ദാരിദ്ര്യവും പട്ടിണിയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അന്താരാഷ്‌ട്ര തലത്തിൽ സന്നദ്ധ സംഘടനകളുടെ സേവനം പോലും വേണ്ടവിധം ഉപയോഗിക്കാൻ താലിബാൻ തയ്യാറല്ല. പ്രവിശ്യകളിലെ ഭീകരരുടെ കയ്യിലാണ് ഭക്ഷ്യ വിഭവങ്ങളുടെ വിതരണമെന്നതാണ് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുന്നത്.
ആഗോള പട്ടിണി സൂചികയിൽ ദക്ഷിണേഷ്യയിലാണ് ഭക്ഷ്യ ക്ഷാമവും അതേസമയം ഭക്ഷ്യധാന്യം ഏറ്റവുമധികം നശിപ്പിക്കപ്പെടുന്നതെന്നുമാണ് കണക്ക്. ആറു കോടി കുഞ്ഞുങ്ങൾ പട്ടിണിയിലാണെന്നാണ് മറ്റൊരു കണക്ക്. ജനസംഖ്യയുടെ 33 ശതമാനം പേരും കടുത്ത ദാരിദ്ര്യത്തിലാണെന്നത് ഏറെ അമ്പരപ്പിക്കുന്ന വസ്തുതയാണെന്നും സന്നദ്ധ സംഘടനകൾ പറയുന്നു.
Comments