പാലക്കാട്; ഉഴിച്ചിൽ വാഗ്ദാനമേകി യുവതിയുടെ ചിത്രമുപയോഗിച്ച് 19 കാരൻ തട്ടിപ്പിനിരയാക്കിയത് നൂറിലധികം പേരെ. ചോക്കാട് സ്വദേശി ക്രിസ്‌റ്റോൺ ജോസഫ് ആണ് വ്യാജ ചിത്രം ഉപയോഗിച്ച് 131 പേരെ തട്ടിപ്പിനിരയാക്കിയത്. യുവതിയുടെ ഫോൺ നമ്പർ അന്വേഷിച്ചവർക്ക് നാട്ടുകാരിയുടെ ഫോൺ നമ്പറാണ് യുവാവ് നൽകിയത്. 10 ദിവസം കൊണ്ടാണ് യുവാവ് 131 പേരെ കുടുക്കിയത്.
മസാജ് ചെയ്ത് നൽകുന്ന യുവതിയുടേതെന്ന പേരിലാണ് 19 കാരൻ നാട്ടുകാരിയുടെ നമ്പർ പ്രചരിപ്പിച്ചത്. 32 കാരിയുടേതെന്ന വ്യാജേന ഇന്റർനെറ്റിൽ നിന്നും സംഘടിപ്പിച്ചചിത്രമുപയോഗിച്ച് വ്യാജ അക്കൗണ്ടും നിർമ്മിച്ചു. ചാറ്റിംഗിലൂടെ ബന്ധം സ്ഥാപിച്ച പലരും നമ്പർ ആവശ്യപ്പെട്ടതോടെയാണ് നാട്ടുകാരിയുടെ നമ്പർ നൽകിയത്.
4000 രൂപയുടെ പൂർണ ഉഴിച്ചിൽ മുതൽ 2000 രൂപയുടെ സുഖചികിത്സ വരെ വാഗ്ദാനം ചെയ്തിരുന്നു. പരസ്യവാചകത്തിലും മെസഞ്ചർ വഴിയുള്ള സ്വകാര്യ സന്ദേശ കൈമാറ്റത്തിലും ഏറെപ്പേർ ആകൃഷ്ടരായി. ആവശ്യപ്പെട്ട പണം നൽകി ഉഴിച്ചിൽ നടത്താൻ പലരും തയ്യാറായിരുന്നു.
ഫോണിലേക്ക് വിളികൾ എത്തിയതോടെ ഇതൊന്നുമറിയാത്ത യുവതി കാളികാവ് പോലീസിൽ പരാതിയുമായെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാകുന്നത്.
Comments