തിരുവനന്തപുരം; ഇന്ന് സംസ്ഥാനത്തുടനീളം നടന്ന എൻഐഎ റെയ്ഡിൽ ഒരാൾ കസ്റ്റഡിയിൽ. എടവനക്കാട് സ്വദേശിയായ പിഎഫ്ഐയുടെ പ്രാദേശിക നേതാവാണ് കസ്റ്റഡിയിലായത്. വാളും മഴുവടക്കം നിരവധി ആയുധങ്ങളുമായാണ് എടവനക്കാട് സ്വദേശി മുബാറക്കിനെ കസ്റ്റഡിയിലെടുത്ത.് ഇയാളെ കൊച്ചി എൻ ഐ എ ഓഫീസിലെത്തിച്ചു.
എറണാകുളത്ത് പി എഫ് ഐ ആയുധ പരിശീലകരുടെ വീടുകളിലും റെയ്ഡ് നടന്നു. ഫിസിക്കൽ എജ്യുക്കേഷൻ ട്രെയി നേഴ്സ് എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത് .എറണാകുളം റൂറൽ മേഖലയിൽ 11 കേന്ദ്രങ്ങളിലും, നഗരത്തിൽ ഒരിടത്തുമാണ് റെയ്ഡ് നടത്തിയത്.
സംസ്ഥാന വ്യാപകമായി 56 സ്ഥലങ്ങളിലാണ് റെയ്ഡ്. പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ച റെയ്ഡ് ഇതിനോടകം പലയിടത്തും പൂർത്തിയായി. നിരവധി രേഖകളും മൊബൈൽ ഫോണുകൾ അടക്കമുള്ള ഇലക്ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തു എന്നാണ് വിവരം.
അതേസമയം റെയ്ഡ് വിവരം ചോർന്നതായാണ് റിപ്പോർട്ടുകൾ. കേരളപോലീസിൽ നിന്നാണ് റെയ്ഡ് വിവരം ചോർന്നതെന്നാണ് സൂചനകൾ.
Comments