അഹമ്മദാബാദ് : നർമ്മദാ ജില്ലയിലെ ഏക്താനഗറിൽ നിർത്തിയിട്ടിരുന്ന 20 ഇ-റിക്ഷകൾ കത്തിനശിച്ചു. കഴിഞ്ഞ ദിവസം രാത്രി ചാർജിംഗ് പോയിന്റിന് 35 അടി അകലെ പാർക്ക് ചെയ്തിരുന്ന റിക്ഷകൾക്ക് പെട്ടെന്ന് തീപിടിക്കുകയും ഇരുപതോളം ഇ-റിക്ഷകൾ കത്തിനശിക്കുകയുമായിരുന്നു. ചുറ്റുമുണ്ടായിരുന്ന മറ്റ് റിക്ഷകളും കത്തിനശിച്ചു .
ഉയർന്ന വോൾട്ടേജാണോ, ബാറ്ററി പൊട്ടിത്തെറിച്ചതാണോ സംഭവത്തിന് പിന്നില്ലെന്ന് സാങ്കേതിക, വിദഗ്ധ സംഘം അന്വേഷിക്കുന്നുണ്ട്. കെവാഡിയയിലെ സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന പ്രദേശത്ത് വിനോദസഞ്ചാരികളെ കൊണ്ടുപോകുന്നതിനായി ഇ-കാറുകളുടെയും ഇ-റിക്ഷകളുടെയും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 100 പിങ്ക് ഇ-റിക്ഷകൾ അക്തനഗരിയിൽ ഓടുന്നുണ്ട് .
ഏകതാനഗറിൽ, സ്റ്റാച്യു ഓഫ് യൂണിറ്റി അതോറിറ്റി സ്ത്രീകൾക്ക് വർക്ക് ഷോപ്പുകളും സർവീസ് സ്റ്റേഷനുകളും നിർമ്മിച്ച് പിങ്ക് ഇ-റിക്ഷകൾ ഓടിക്കാനുള്ള പരിശീലനവും നൽകി. അതിനുശേഷം കാവിക്, ഹൈ വോൾട്ടേജ് ചാർജ് ഇ-സ്റ്റേഷനുകൾ എന്നിവ സ്ഥാപിക്കുകയും ഇ-റിക്ഷകൾ വിനോദസഞ്ചാരികൾക്കായി നിരത്തിലിറക്കുകയും ചെയ്തു. പിങ്ക് നിറത്തിലുള്ള റിക്ഷകൾ ഓടിക്കുന്നത് സ്ത്രീകൾ മാത്രമാണ്. ഇന്ന് കെവാഡിയ സിറ്റിയിൽ 100-ലധികം ഇ-റിക്ഷകൾ യാത്രക്കാർക്കായി ഓടുന്നു.
Comments