അഹമ്മദാബാദ് : മരണത്തിനും , ജീവിതത്തിനുമിടയിലുള്ള നൂൽപ്പാലത്തിലാണ് 28 കാരൻ മഹേഷിന്റെ ജീവിതം . രണ്ട് വർഷത്തിനുള്ളിൽ ഒരേ വിരലിൽ തന്നെ ഒൻപത് തവണയാണ് മഹേഷിന് വിഷപ്പാമ്പിന്റെ കടിയേറ്റത് .
ഉനയിലെ നാനേവ കൻസാരി ഗ്രാമവാസിയാണ് മഹേഷ്. കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തുന്ന മഹേഷിന് വിഷപ്പാമ്പിന്റെ കടിയേറ്റത് ഒരിക്കലല്ല, പലതവണയാണ്. പലപ്പോഴും ഗുരുതരാവസ്ഥയിലാണ് മഹേഷിനെ ആശുപത്രിയിൽ എത്തിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ പലതവണ കൈവിട്ടു. ഒടുവിൽ സർക്കാർ ആശുപത്രി ഡോക്ടർ ഡോ. എൻ.കെ. ജാദവാണ് ഈ യുവാവിനെ പലതവണ ചികിത്സിക്കുകയും മരണത്തിൽ നിന്ന് കരകയറ്റുകയും ചെയ്തത്.
മഹേഷിന്റെ വലതുകാലിന്റെ മൂന്നാം വിരലിലാണ് ഒൻപത് തവണയും പാമ്പ് കടിച്ചത്. മഹേഷ് വീടിനുള്ളിൽ നിൽക്കുമ്പോഴാണ് ഒൻപത് തവണയും പാമ്പ് കടിയേറ്റത്. മാത്രവുമല്ല, ഒരിക്കൽ മഹേഷിന്റെ വീട്ടിലെ അടുപ്പിനുള്ളിൽ പോലും ഒരിക്കൽ പാമ്പിനെ കണ്ടെത്തി . മഹേഷിനെ അല്ലാതെ വീട്ടിലെ മറ്റാരെയും ഇതുവരെ പാമ്പ് കടിച്ചിട്ടില്ല . വീട്ടിനുള്ളിൽ വച്ച് കടിയേറ്റതോടെ ഇപ്പോൾ സൂററ്റിലെ ബന്ധുവീട്ടിലാണ് മഹേഷിന്റെ താമസം.
ഇപ്പോഴിതാ പാമ്പുകടിയേൽക്കാതിരിക്കാൻ വീട്ടുകാരുടെ ഉപദേശപ്രകാരം സൂറത്തിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഈ യുവാവ്.ഇപ്പോൾ സൂററ്റിൽ ഡയമണ്ട് കട്ടറായി ജോലി ചെയ്യുകയാണ് മഹേഷ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കൻസരി സൂറത്തിൽ നിന്ന് ജോലിക്കായി ജന്മനാട്ടിൽ വന്നിരുന്നെങ്കിലും ജോലി പൂർത്തിയാക്കി ഉടൻ തന്നെ സൂററ്റിലേക്ക് മടങ്ങി .
അതേസമയം ഓരോ തവണയും ശരീരത്തിന്റെ ഒരു പ്രത്യേക ഭാഗത്ത് പാമ്പ് കടിക്കുന്നതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്ന് ഡോക്ടർമാർ പറയുന്നു.
Comments