കൊച്ചി: ദേശീയ സുരക്ഷാ ഏജൻസിയുടെ വ്യാപകമായ റെയ്ഡിൽ പ്രമുഖ പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിൽ. വിതുരയിൽ നിന്നും സംസ്ഥാന നേതാവ് സുൽഫിയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് കൊച്ചിയിലേയ്‌ക്ക് കൊണ്ടുവന്നതായാണ് വിവരം. സുൽഫി, സഹോദരൻ സുധീർ, കരമന സ്വദേശി സലീം എന്നിവരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്.
ഭീകരബന്ധമാരോപിച്ച് നിരോധിച്ച പിഎഫ്‌ഐയുടെ കേന്ദ്രങ്ങളിൽ എൻഐഎ ഘട്ടംഘട്ടമായി സംസ്ഥാനത്ത് തിരച്ചിൽ തുടരുകയാണ്. ഇതിനിടെ പത്തനം തിട്ടയിലെ റെയ്ഡിന് മണിക്കൂറുകൾക്ക് മുന്നേ നേതാക്കൾ മുങ്ങിയത് പോലീസിൽ നിന്ന് റെയ്ഡ് വിവരം ചോർന്നതാണെന്ന വാർത്ത കേരള പോലീസിന്റെ അലംഭാവമായി വിലയിരുത്തു കയാണ്.
ആലപ്പുഴ രൺജിത്, പാലക്കാട് ശ്രീനിവാസൻ എന്നീ ആർഎസ്എസ് നേതാക്കളുടെ വധത്തിനപ്പുറം വിപുലമായ കൊലപാതക-വർഗ്ഗീയ കലാപ പദ്ധതികളാണ് പിഎഫ്‌ഐ തയ്യാറാക്കിയിരുന്നത്. സംസ്ഥാനത്ത് നിരവധി സ്ലീപ്പിംഗ് സെല്ലുകൾ വഴി ഇസ്ലാമിക മതമൗലികവാദികൾ സജീവമാണെന്നും എൻഐഎ അറിയിച്ചിരുന്നു. മാസങ്ങൾക്കു മുന്നേ സംസ്ഥാനത്തു നിന്നും അറസ്റ്റിലായ നേതാക്കളെ ചോദ്യംചെയ്തതനുസരിച്ച് ലഭിക്കുന്ന വിവരങ്ങളാണ് പുതിയ റെയ്ഡുകളിലേയ്‌ക്ക് നയിക്കുന്നത്. റെയ്ഡുകൾ ഇനിയും തുടരുമെന്നും എൻഐഎ അറിയിച്ചു.
Comments