കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ ആകാശത്തു നിന്നും ലക്ഷ്യം ഭേദിച്ച് ബ്രഹ്മോസുമായി ഇന്ത്യൻ വ്യോമസേന. ബ്രഹ്മോസിന്റെ ആകാശവേധ മിസൈലിന്റെ പരിഷ്ക്കരിച്ച പതിപ്പാണ് ബംഗാൾ ഉൾക്കടലിൽ ലക്ഷ്യം ഭേദിച്ചത്. സുഖോയ് വിമാനത്തിൽ നിന്നാണ് മിസൈൽ തൊടുത്തത്. നാവിക സേനയും കരസേനയും അതാത് കേന്ദ്രങ്ങളിൽ നിന്നും ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചതിന് പിന്നാലെയാണ് വ്യോമസേനയും ബ്രഹ്മോസിനെ ആകാശമാർഗ്ഗം ലക്ഷ്യത്തിലെത്തിച്ച് ശത്രുനിരയ്ക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇന്ത്യൻ വ്യോമസേന ബ്രഹ്മോസ് മിസൈലിന്റെ പരിഷ്ക്കരിച്ച പതിപ്പ് വിജയകരമായി വിക്ഷേപിച്ചു. ബംഗാൾ ഉൾക്കടലിന് മുകളിലൂടെ പറന്ന സുഖോയ്-30 എംകെഐ യുദ്ധ വിമാനത്തിൽ നിന്നാണ് മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യസ്ഥാനം അതീവ കൃത്യതയോടെ ബ്രഹ്മോസ് തകർത്തത്.
ക്വാഡ് സഖ്യത്തിലെ നിർണ്ണായക ശക്തിയായി മാറിക്കഴിഞ്ഞ ഇന്ത്യൻ നാവിക സേനയുടെ കരുത്ത് പതിന്മടങ്ങ് വർദ്ധിക്കുന്ന നേട്ടമാണ് ബ്രഹ്മോസ് പരീക്ഷണത്തിലൂടെ കൈവരിച്ചി രിക്കുന്നത്. വ്യോമസേന ക്വാഡിന്റെ ഭാഗമായി കിഴക്കൻ സമുദ്രമേഖലയിൽ നിലയുറ പ്പിക്കുന്നതിന്റെ സൂചനയാണ് ബ്രഹ്മോസ് വിജയം നൽകുന്നതെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു.
Comments