ശബരിമല സന്നിധാനത്ത് ശ്രീകോവിലിൽ മേൽശാന്തിയും കീഴ്ശാന്തിമാരും പരികർമികളും ചേർന്ന് ‘ഹരിവരാസനം’ പാടി അയ്യപ്പസ്വാമിയെ ഉറക്കുമ്പോൾ കേട്ട് നിൽക്കുന്ന ഏത് ഭക്തന്റെയും കണ്ണ് ഈറനണിയും . . പതിനെട്ടാംപടിക്കു താഴെയും ചുറ്റുവട്ടത്തും മരക്കൂട്ടത്തിലും ഒക്കെ ദേവന്റെ ഉറക്കം അറിയിക്കാനെന്നവണ്ണം ഗന്ധർവശബ്ദത്തിൽ ആ പാട്ട് കാട്ടിലലയുന്നു
ഏതൊരാളെയും സ്നേഹത്തിൽ , ഭക്തിയിൽ ആറാടിക്കുന്ന ഗാനം . കരച്ചിൽ അടക്കാൻ പാടുപെടുന്ന കുരുന്നിനും ആ ഗാനം സാന്ത്വനമാകുന്നതിന്റെ വീഡിയോ പങ്ക് വച്ചിരിക്കുകയാണ് സംഗീതജ്ഞൻ രഞ്ജിത് രാജ് . അദ്ദേഹത്തിന്റെ കൈകളിലിരിക്കുന്ന കുഞ്ഞ് നിർത്താതെ കരയുന്നതും , ഹരിവരാസനം കേൾക്കുമ്പോൾ അതിൽ ലയിച്ചിരിക്കുന്നതിന്റെയുമാണ് വീഡിയോ .
ഉണ്ണിമുകുന്ദൻ നായകനാകുന്ന മാളികപ്പുറം എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് രഞ്ജിൻ രാജാണ് സംഗീതം നൽകിയിരിക്കുന്നത് . രഞ്ജിൻ ചിത്രത്തിൽ ഗാനം ആലപിച്ചിട്ടുമുണ്ട് . നാളെ മാളികപ്പുറം റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് രഞ്ജിൻ രാജ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്.
https://fb.watch/hJuCujxtP6/
Comments