ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവിന്റെ ദേഹവിയോഗത്തിൽ അനുശോചനമറിയിച്ച് ജപ്പാനും നേപ്പാളും. ജപ്പാൻ പ്രധാനമന്ത്രി ഫൂമിയോ കിഷിദയും നേപ്പാളിന്റെ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡയുമാണ് അനുശോചിച്ചത്.
‘പ്രധാനമന്ത്രി നരേന്ദ്രമോദി; താങ്കളുടെ പ്രിയ മാതാവിന്റെ ദേഹവിയോഗം അറിഞ്ഞു. തന്റേയും തന്റെ രാജ്യത്തിന്റേയും അനുശോചനം രേഖപ്പെടുത്തുന്നു. മാതാവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.’ ഫൂമിയോ കിഷിദ ട്വീറ്റ് ചെയ്തു.
‘ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിവന്ദ്യ മാതാവ് ഹീരാബെന്നിന്റെ ദേഹവിയോഗ വാർത്ത ഏറെ ദു:ഖത്തോടെയാണ് കേട്ടത്. തീർത്തും ദു:ഖം നിറഞ്ഞ ഈ അന്തരീക്ഷത്തിൽ നരേന്ദ്രമോദിയേയും കുടുംബാംഗങ്ങളേയും ആശ്വസിപ്പിക്കുന്നു. ഒപ്പം മാതാവിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു.’ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ പറഞ്ഞു.
Comments