ഇസ്ലാമാബാദ് : പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയെ ആക്ഷേപിച്ച് പാകിസ്താനികൾ . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്നിന്റെ മരണത്തിൽ അനുശോചിക്കുകയും , ഋഷഭ് പന്തിന് സുഖാശംസകൾ അറിയിക്കുകയും ചെയ്തതാണ് പാകിസ്താനികളെ പ്രകോപിതരാക്കിയത്.
‘ കാർ അപകടത്തിൽ പരിക്കേറ്റ ഋഷഭ് പന്തിനെ അമ്മ അനുഗ്രഹിക്കട്ടെ. ഉടൻ സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ” എന്നായിരുന്നു ഡാനിഷിന്റെ ട്വീറ്റ് . ഇതിനു താഴെ താരം സുഖം പ്രാപിക്കുന്നതായി ചില ഇന്ത്യക്കാർ കമന്റ് ചെയ്യുകയും ചെയ്തു . എന്നാൽ ഇതിന് പിന്നാലെ പാകിസ്താനികൾ ഡാനിഷ് കനേരിയയെ അധിക്ഷേപിച്ച് രംഗത്തെത്തി. ഇത്തരത്തിൽ അനുഗ്രഹം ചൊരിയാൻ നിങ്ങൾ മതം മാറിയോ എന്നും ചിലർ ഡാനിഷിനോട് ചോദിക്കുന്നുണ്ട് .
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ മരണത്തിലും ഡാനിഷ് കനേരിയ അനുശോചനം രേഖപ്പെടുത്തിയിരുന്നു . ഈ ട്വീറ്റിൽ പോലും മതമൗലികവാദികൾ പ്രകോപിതരായി. ഈ അനുശോചനത്തെ ആർഎസ്എസിനുള്ള പ്രാർത്ഥനയാണെന്നും ട്വീറ്റ് അങ്ങേയറ്റം ലജ്ജാകരമാണെന്നുമാണ് മതമൗലികവാദികൾ വിശേഷിപ്പിച്ചത് . ട്വീറ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറയണമെന്ന് ഭീഷണി മുഴക്കുന്നവരുമുണ്ട് . എന്നാൽ തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഡാനിഷ്.
Comments