മുംബൈ: ദാദർ റെയിൽവേ സ്റ്റേഷനിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് ബാഗുകൾ കണ്ടെടുത്തു. റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപം നിന്നാണ് ബാഗുകൾ ലഭിച്ചത്. തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി.
ബാഗ് കണ്ട് പരിഭ്രാന്തരായ ജനങ്ങൾ റെയിൽവേ പോലീസിനെ വിവരമറിയിച്ചതിന് പിന്നാലെയാണ് ബോംബ് സ്‌ക്വാഡ് എത്തിയത്. അധികൃതരെത്തി പരിശോധന നടത്തിയെങ്കിലും ബാഗിൽ നിന്ന് ഒന്നും തന്നെ കണ്ടെത്താനായില്ലെന്ന് റെയിൽവേ അറിയിച്ചു.
കഴിഞ്ഞ ദിവസം മുംബൈയിലെ ബാന്ദ്രയിലുള്ള മൗണ്ട് മാരി പള്ളി ആക്രമിക്കപ്പെടുമെന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ലഷ്‌കർ ഭീകരർ ആക്രമിക്കുമെന്നായിരുന്നു ഭീഷണി. പള്ളിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് ഇ-മെയിൽ വഴിയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. മാനസികമായി വെല്ലുവിളി നേരിടുന്ന കുട്ടിയായിരുന്നു വ്യാജ സന്ദേശം അയച്ചത്.
Comments