ശ്രീനഗര്‍: ഭീകരര്‍ക്കെതിരെ യുപി മോഡല്‍ നടുപടിയുമായി ജമ്മുകശ്മീര്‍ ഭരണകൂടം. ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ അമീര്‍ ഖാന്റെ വീട് സ്പെഷ്യല്‍ ഓപ്പറേഷന് ടീം തകര്‍ത്തു. അനന്തനാഗ് ജില്ലയിലെ പഹല്‍ഗാമിലെ ഭവനമാണ് പൊളിച്ചു നീക്കിയത്.
സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് അമീര്‍ ഖാന് വീട് നിര്മ്മിച്ചിരിക്കുതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ജില്ലാ മജിസ്ട്രേറ്റിന്റെ നിരീക്ഷണത്തിലായിരുന്നു പൊളിച്ച് നീക്കല്‍ നടപടി. ഇത്തരം കയ്യേറ്റങ്ങള്‍ കണ്ടെത്തി ഇനിയും ഇത്തരം നടപടിയുമായി മുന്നോട്ടു പോകുമെന്ന് ദൗത്യ സംഘം വിശദീകരിച്ചു.
അമീര്‍ ഖാന് എന്നറിയപ്പെടുന്ന ഗുലാം നബി ഖാന് ഹിസ്ബുള്‍ നേതൃനിരയിലെ പ്രധാനിയാണ്. 90കളില്‍ തന്നെ പാക് അധിനിവേശ കശ്മീരിലേക്ക് കടന്ന അമീര്‍ ഖാന് താഴ്വരയില് ഭീകര സംഘം നടത്തിയിട്ടുള്ള പല ഓപ്പറേഷനുകളുടേയും സൂത്രധാരനാണ്.
Comments