തിരുവനന്തപുരം: എംഎൽഎ സജി ചെറിയാൻ അടുത്ത ആഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അടുത്ത ബുധനാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ തീരുമാനിച്ചത്.
നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി സത്യപ്രതിജ്ഞ നടത്താനായിരുന്നു തീരുമാനം. ഈ സാഹചര്യത്തിലാണ് അടുത്ത ബുധനാഴ്ച സത്യപ്രതിജ്ഞ നടത്താൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയും മറ്റ് നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. ഏത് വകുപ്പാണ് സജി ചെറിയാന് നൽകുക എന്ന കാര്യം സംബന്ധിച്ച വിവരങ്ങൾ സർക്കാർ വ്യക്തമാക്കിയിട്ടില്ല.
ഭരണഘടനയെ അവഹേളിച്ച് പരാമർശം നടത്തിയ സജി ചെറിയാൻ ഈ വർഷം ജൂലൈയിലായിരുന്നു രാജിവെച്ചത്. സംഭവത്തിൽ സജി ചെറിയാനെതിരെ ശക്തമായ പ്രതിഷേധവും വിമർശനവും ഉയർന്നിരുന്നു. ഇതോടെയായിരുന്നു രാജി.
Comments