‘ ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ് ‘ ഈ ഡയലോഗ് പറയുന്ന ആടുതോമ എന്നും മലയാളികളെ രസിപ്പിക്കും . സ്ഫടികം സിനിമയിലെ ഈ ഡയലോഗ് അന്വർത്ഥമാക്കും പോലെ മോഹൻലാലിന് പുതുപുത്തൻ റെയ്ബാൻ ഗ്ലാസ് സമ്മാനിച്ചിരിക്കുകയാണ് സംവിധായകൻ ഭദ്രൻ.
സ്ഫടികം സിനിമയുടെ റി റിലീസിങുമായി ബന്ധപ്പെട്ടാണ് ഭദ്രന്റെയും മോഹൻലാലിന്റെയും കൂടിക്കാഴ്‌ച്ചയ്‌ക്കിടെയാണ് ലാലിന് ഗ്ലാസ് സമ്മാനിച്ചതെന്നാണ് സൂചന .വെളള ഷർട്ടിൽ റെയ്ബാൻ ഗ്ലാസ് ധരിച്ചുള്ള സൂപ്പർതാരം മോഹൻലാലിന്റെ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു.
സ്ഫടികം സിനിമയുടെ റി മാസ്റ്റർ ചെയ്ത പുതിയ പതിപ്പ് ഫെബ്രുവരി ഒൻപതിന് തിയറ്ററുകളിലെത്തും. ഒരു കോടി രൂപയ്‌ക്കു മുകളിലാണ് നിർമാണ ചിലവ് . സംവിധായകൻ ഭദ്രൻ തന്നെയാണ് ഇത് ഒരുക്കുന്നത് . സിനിമയിലെ മോഹൻലാൽ തന്നെ പാടി അഭിനയിച്ച സൂപ്പർഹിറ്റ് ഗാനമായ ഏഴിമലൈ പൂഞ്ചോല എന്ന ഗാനത്തിന്റെ പുതിയ പതിപ്പും മോഹൻലാൽ തന്നെയാണ് പാടുന്നത് .
Comments