ന്യൂഡൽഹി : മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റുകൾ സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും വൈറലാകാറുണ്ട് . കർണാടകയിലെ ഒരു ക്ഷേത്രത്തിൽ നിന്നുള്ള ആനയുടെ വീഡിയോയാണ് അദ്ദേഹം ഇത്തവണ പങ്കുവെച്ചത്.
വിഘ്നേശ്വരനെ സ്തുതിക്കുന്ന ഗാനത്തിന് പരമ്പരാഗത വസ്ത്രം ധരിച്ച് പെൺകുട്ടി നൃത്തം ചെയ്യുന്നതും,പിന്നിലായി ആന നിൽക്കുന്നതും കാണാം. നർത്തകി ആനയുടെ നേർക്ക് തിരിഞ്ഞ് നമസ്ക്കരിക്കുമ്പോൾ ആന മെല്ലെ തുമ്പിക്കൈ നീട്ടി തലയിൽ തൊട്ട് അനുഗ്രഹിക്കുന്നു . ഇത്തരത്തിൽ മൂന്ന് തവണ ആന നർത്തകിയെ അനുഗ്രഹിക്കുന്നുണ്ട് .
കർണാടകയിലെ ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രത്തിൽ നിന്നുള്ളതാണ് വീഡിയോയെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു. “ശ്രീ ദുർഗ്ഗാ പരമേശ്വരി ക്ഷേത്രം, കട്ടീൽ, കർണാടക. അത്ഭുതകരം. സന്തോഷകരമായ ഒരു പുതുവർഷത്തിനായി ക്ഷേത്രത്തിലെ ആന നമുക്കെല്ലാവർക്കും അനുഗ്രഹം നൽകുന്നുവെന്ന് കരുതാൻ ഞാൻ ആഗ്രഹിക്കുന്നു, ”അദ്ദേഹം ട്വീറ്റ് ചെയ്തു.
Comments