തൃശൂർ: പുതുവത്സരഘോഷത്തിന്റെ ഭാഗമായി വിൽപ്പനയ്ക്കെത്തിച്ച മയക്കുമരുന്ന് പിടികൂടി. രണ്ട് ലക്ഷം രൂപ വില മതിക്കുന്ന എംഡിഎംഎയാണ് കുന്നപ്പിള്ളിയിൽ നിന്നും പോലീസ് പിടികൂടിയത്.സംഭവത്തിൽ കുന്നപ്പിള്ളി സ്വദേശി ഷാജിയെ അറസ്റ്റ് ചെയ്തു.
35 ഗ്രാം എംഡിഎംഎയുമായാണ് ഷാജി പിടിയിലായത്. അന്തർ സംസ്ഥാന മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ പ്രധാന കണ്ണിയാണ് ഷാജിയെന്ന് പോലീസ് അറിയിച്ചു. ഇയാൾ വ്യാപകമായി കേരളത്തിന് പുറത്ത് നിന്ന് ലഹരി വസ്തുക്കൾ എത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്നതായി പോലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസം കൊച്ചിയിൽ പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർ പിടിയിലായതിന് പിന്നാലെയാണ് സംഭവം. ഇടുക്കി സ്വദേശികളായ അഭിറാം, അബിൻ, അനുലക്ഷ്മി എന്നിവരെയാണ് പിടികൂടിയത്. 122 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്.
Comments