വിശാഖപട്ടണം : ബോളിവുഡ് ശൈലിയിൽ കാമുകിയെ മുന്നിലിരുത്തി ബൈക്ക് ഓടിച്ചത് വൈറലായതിന് പിന്നാലെ യുവാവും ,യുവതിയും പിടിയിൽ.
വിശാഖപട്ടണത്തെ ഗാജുവാക്കയ്ക്ക് സമീപമുള്ള വെമ്പാലി നഗറിലാണ് സംഭവം. ബോളിവുഡ് ശൈലിയെ അനുകരിച്ചാണ് പ്രണയപൂർവ്വം കാമുകിയെ മുന്നിലിരുത്തി യുവാവ് ബൈക്ക് ഓടിച്ചത് . ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ ഇവർ ബൈക്കിൽ പോയെങ്കിലും റോഡിലൂടെ കാറിൽ പോയവർ സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചു. സോഷ്യൽ മീഡിയയിൽ പോസ്റ്റും ചെയ്തു.
വീഡിയോയിൽ ആൺകുട്ടി ബൈക്ക് ഓടിക്കുന്നതും പെൺകുട്ടി ബൈക്കിന്റെ ടാങ്കിൽ ആൺകുട്ടിക്ക് അഭിമുഖമായി ഇരിക്കുന്നതും കാണാം. വീഡിയോ വൈറലായതിന് പിന്നാലെ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. വീട്ടുകാരെ വിവരം അറിയിച്ച ശേഷം സ്റ്റീൽ പ്ലാന്റ് പോലീസ് ഇരുവരെയും കൗൺസിലിങ്ങിന് അയച്ചു.
Comments