മുംബൈ: നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്തിന് ബോംബ് ഭീഷണി. ആർ എസ് എസ് ആസ്ഥാനം ബോംബ് വെച്ച് തകർക്കുമെന്ന് അജ്ഞാതൻ ടെലിഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ബോംബ് ഭീഷണിയെ തുടർന്ന് ആർ എസ് എസ് ആസ്ഥാനത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചു.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ളവർ പരിസരത്ത് പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പോലീസ് അറിയിച്ചു.
ബോംബ് ഭീഷണിയെ തുടർന്ന് നഗരത്തിൽ പോലീസ് പരിശോധനയും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. ഫോൺ വിളിച്ചയാളെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാണെന്നും പോലീസ് വക്താക്കൾ വ്യക്തമാക്കി.
Comments