പാലക്കാട്: ജില്ലയിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ.പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ഉം എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാക്കൾ മയക്കുമരുന്നുമായി പിടിയിലായത്. രണ്ട് ഗ്രാം മെത്താംഫിറ്റമുമായി മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അഖിൽ, ഹാഷിഷുമായി മലപ്പുറം അങ്ങാടിപ്പുറം സ്വദേശി സഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
ജമ്മുകശ്മീരിൽ വിനോദയാത്രയ്ക്കായി രണ്ടാഴ്ച മുൻപ് പോയിരുന്ന ഇവർ അവിടെനിന്നും മടങ്ങി വരുമ്പോൾ വാങ്ങി കൊണ്ടുവന്ന മയക്കുമരുന്നാണ് പിടികൂടിയത്.സുഹൃത്തുക്കളോടൊപ്പമുള്ള നാട്ടിലെ ന്യൂയർ ആഘോഷത്തിനായിട്ടാണ് മയക്കുമരുന്ന് എത്തിച്ചത്.
പരിശോധനയോട് അനുബന്ധിച്ച് 3ാംനമ്പർ പ്ലാറ്റഫോമിൽ നിന്നുംഉപേക്ഷിച്ച നിലയിൽ കാണപ്പെട്ട 2.5. കിലോഗ്രാം കഞ്ചാവും പിടികൂടി. പുതുവത്സരത്തിനോട് അനുബന്ധിച്ച് റെയിൽവേ സ്റ്റേഷനുകളിൽ കർശനമായ പരിശോധനയാണ് ആർപിഎഫും എക്സൈസും സംയുക്തമായി നടത്തുന്നത്
Comments