ആലപ്പുഴ: ആലപ്പുഴ തലവടിയിൽ പോലീസ് ജീപ്പ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30ഓടെ തലവടിക്ക് സമീപമാണ് സംഭവം. ഡിസിആർബി ഡിവൈഎസ്പിയുടെ ജീപ്പിടിച്ചാണ് അപകടമുണ്ടായത്. സംഭവസമയം ഡ്രൈവർ മാത്രമാണ് ജീപ്പിൽ ഉണ്ടായിരുന്നത്.
ജസ്റ്റിന്റേയും അലക്സിന്റേയും മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഡ്രൈവർ ഉറങ്ങിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ ബീച്ചിൽ പുതുവത്സര ആഘോഷത്തിന് എത്തിയതായിരുന്നു യുവാക്കൾ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments