തൃശൂർ: പുതുവർഷം ആഘോഷിക്കാൻ വാട്ടർ ടാങ്കിന് മുകളിൽ കയറിയ ആളെ രക്ഷിച്ച് അഗ്നിശമനസേന. തൃശൂർ കോർപ്പറേഷന്ഡ പരിധിയിൽ ഡിവിഷൻ മൂന്നിൽ ഉള്ള വാട്ടർ ടാങ്കിന് മുകളിൽ പുതുവർഷം ആഘോഷിക്കാൻ കയറിയ വിയ്യൂർ കുളങ്ങര വീട്ടിൽ സുജീഷ്(45)നെയാണ് രക്ഷപ്പെടുത്തിയത്.
സുജീഷും സുഹൃത്ത് ഷിജോയുമാണ് പാതിരാത്രി വാട്ടർടാങ്കിന് മുകളിൽ കയറിയത്. ഇതിനിടെ ഷിജോ അബദ്ധത്തിൽ താഴെ വീണു.തുടർന്ന് നാട്ടുകാർ ഓടിക്കൂടി രക്ഷിക്കുകയായിരുന്നു. എന്നാൽ കാലപ്പഴക്കം മൂലം ദ്രവിച്ച് നിൽക്കുന്ന ഇരുമ്പ് കോണിയിൽ കൂടി സുജീഷിനെ താഴെ ഇറക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. തുടർന്നാണ് അഗ്നിശമനസേന സഹായത്തിനെത്തിയത്.
40 അടിയോളം ഉയരമുള്ള ഏണി ഉപയോഗിച്ചാണ്. വാട്ടർ ടാങ്കിൽ വച്ചാണ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വി. എസ് സ്മിനേഷ് കുമാർ,വി.വി. ജിമോദ് എന്നിവർ മുകളിൽ കയറി റോപ്, നെറ്റ് എന്നിവ ഉപയോഗിച്ച് കെട്ടി സുജീഷിനെ സുരക്ഷിതമായി താഴെയിറക്കിയത്.
Comments