കൊൽക്കത്ത : ജയ് ശ്രീറാം മുഴക്കിയതിന്റെ പേരിൽ പ്രതിഷേധിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്കെതിരെ ബിജെപി നേതാവും എംപിയുമായ ദിലീപ് ഘോഷ് . ന്യൂടൗൺ ഇക്കോപാർക്ക് സന്ദർശിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം . വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് ആൾക്കൂട്ടം ജയ് ശ്രീറാം മുഴക്കുന്നത് കേട്ട് മമത ബാനർജി പ്രതിഷേധിച്ചത് . വേദിയിൽ കയറാതെ സദസ്സിലാണ് മമത ഇരുന്നത് .
തനിക്ക് പേരും ചീത്തപ്പേരും ഒന്നും ഈ നാട്ടിൽ ഇല്ല . വന്ദേമാതരം പറയാൻ നമ്മുടെ നാട്ടിൽ നിയമ തടസ്സമില്ല. ജയ് ശ്രീറാം പറയുന്നതും പ്രശ്നമല്ല. പക്ഷെ മമത എന്തിനാണ് ദേഷ്യപ്പെടുന്നത്? സ്ഥിരം ജയ് ബംഗ്ലാ പറയുന്നു. നമുക്ക് ദേഷ്യം വരുമോ? ജയ് ശ്രീറാം എന്ന് കേൾക്കുന്നതിൽ വിരോധമുണ്ടെങ്കിൽ നിയമസഭയിൽ ബിൽ കൊണ്ടുവരൂ. എല്ലാ ദിവസവും കുറച്ച് ബില്ലുകൾ കൊണ്ടുവരുന്നുണ്ടല്ലോ , അങ്ങനെ ബിൽ കൊണ്ടുവന്ന് പാസാക്കുക, സംസ്ഥാനത്ത് ജയ് ശ്രീറാം നിരോധിക്കുക. പണ്ട് ബ്രിട്ടീഷുകാർ ഒരു സർക്കുലർ പുറപ്പെടുവിക്കുകയും രാജ്യത്ത് വന്ദേമാതരം മുഴക്കുന്നത് നിരോധിക്കുകയും ചെയ്തു. അങ്ങനെ തൃണമൂൽ ജയ് ശ്രീറാം നിരോധിക്കട്ടെ ധൈര്യമുണ്ടെങ്കിൽ. ആളുകൾക്ക് മനസ്സിലാകും, അവർ ആരാണെന്ന്?”- ദിലീപ് ഘോഷ് പറഞ്ഞു.
Comments