തിരുവനന്തപുരം, പുതുവർഷത്തിൽ വിവിധ ഇടങ്ങളിലായി നടന്ന അപകടങ്ങളിൽ 7 പേർ മരിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലായാണ് അപകടങ്ങൾ നടന്നത്. ആലപ്പുഴയിൽ രണ്ട് യുവാക്കൾ പോലീസ് ജീപ്പ് ഇടിച്ചാണ് മരിച്ചത്. ആലപ്പുഴ ബീച്ചിൽ പുതുവത്സരാഘോഷത്തിന് എത്തിയ യുവാക്കളാണ് പോലീസ് വാഹനമിടിച്ച് മരിച്ചത്. കോട്ടയം സ്വദേശികളായ ജസ്റ്റിൻ, അലക്സ് എന്നിവരാണ് മരിച്ചത്.
പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. എതിരെ വന്ന ഡിവൈഎസ്പിയുടെ ജീപ്പ് ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സമീപത്തെ ഒരു വീടിന്റെ മതിലിലേക്ക് ജീപ്പ് ഇടിച്ചുകയറി. ഡിവൈഎസ്പിയെ വീട്ടിൽ വിട്ടതിന് ശേഷം തിരികേെ വരുന്നതിനിടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
ഇടുക്കി അടിമാലയിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് വീണ് അപകടത്തിൽ പെട്ടിരുന്നു. അപകടത്തിൽ ഒരാൾ മരിക്കുകയും 40 വിദ്യാർത്തികൾക്ക് പരിക്കേൽക്കുകയും ചെയ്തു. തിരുവല്ലയിൽ പുലർച്ചെ ഉണ്ടായ അപകടത്തിൽ കുന്നന്താനം സ്വദേശി അരുൺകുമാറും ചിങ്ങവനം സ്വദേശി ശ്യാമും മരിച്ചു. ഏനാത്ത് നടന്ന മറ്റൊരു അപകടത്തിൽ വൈദ്യുതി പോസ്റ്റിൽ ബൈക്ക് ഇടിച്ചുകയറി ഇളംഗമംഗലം സ്വദേശി തുളസീധരൻപിള്ള മരിച്ചു.
കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ബസ് കയറിയിറങ്ങി കാൽനടയാത്രക്കാരി മരിച്ചിരുന്നു. കൊയിലാണ്ടി നെല്ല്യാടി സ്വദേശി വിയ്യൂര്‍ വളപ്പില്‍താഴെ ശ്യാമളയാണ് ആണ് മരിച്ചത്. കക്കോടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. കക്കോടി സ്വദേശി ബിജു ആണ് മരിച്ചത്.
Comments