ന്യൂഡൽഹി ; ഭാര്യയേയും കാമുകനേയും കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. സണ്ണി എന്ന ഗന്ധർവ് ആണ് അറസ്റ്റിലായത്. അരബിന്ദോ മാർഗിലെ ഗേറ്റ് നമ്പർ രണ്ട് സഫ്ദർജംഗ് ആശുപത്രിക്ക് സമീപമുള്ള ഫുട്പാത്തിലാണ് 30കാരിയായ യുവതിയേയും യുവാവിനെയും ദേഹം മുഴുവനും മുറിഞ്ഞ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയുടെ മുഖത്ത് മൂർച്ചയുള്ള ആയുധം കൊണ്ടുള്ള മുറിവുണ്ടായിരുന്നു. ഇരുവരെയും സഫ്ദർജംഗ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണപ്പെട്ടു.
ഒന്നര വർഷം മുൻപാണ് സണ്ണിയും യുവതിയും വിവാഹിതരായത്. നോയിഡയിൽ താമസിച്ചിരുന്ന ഇവർ ഒരു ആശുപത്രിയിൽ ജോലി ചെയ്തുവരികയുമായിരുന്നു. ഇതിനിടെയാണ് ഗന്ധർവിന്റെ ബാല്യകാല സുഹൃത്ത് സാഗറിനെ യുവതി പരിചയപ്പെടുന്നത്. പിന്നീടത് പ്രണയമായി . തന്റെ ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് സാഗറിനോട് സണ്ണി പലതവണ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇക്കാര്യം വകവയ്‌ക്കാതെ യുവതി സാഗറിനൊപ്പം ഒളിച്ചോടി പോകുകയും ചെയ്തു . തുടർന്നാണ് സണ്ണി ഇവരെ കുത്തിക്കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.
Comments