കോഴിക്കോട് : ഒരു സമുദായത്തിന് മാത്രമായി ആർഎസ്എസിനെ ചെറുക്കാനാകില്ലെന്ന് മുഖമന്ത്രി പിണറായി വിജയൻ . മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.
രാജ്യത്ത് മഹാഭൂരിപക്ഷവും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാന്‍ കഴിയണം.ആര്‍എസ്എസിന്റെ ആശയങ്ങള്‍ ഇന്ന് ഭരണതലത്തില്‍ നടപ്പാക്കപ്പെടുകയാണ്. ആർഎസ്എസ് എല്ലാ അർത്ഥത്തിലും രാജ്യത്ത് പിടിമുറുക്കുമ്പോൾ അതിനെ തടഞ്ഞു നിർത്താൻ കേരളത്തിനു മാത്രമേ കഴിഞ്ഞുള്ളൂ .മുജാഹിദ് വേദിയിൽ സിപിഎമ്മിനെ വിമർശിച്ചത് ശരിയായില്ല . മത നിരപേക്ഷതയുടെ ഭാഗമായി മാത്രമെ മതന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടൂ.
അക്കാര്യത്തില്‍ കേരളം വേറിട്ടുനില്‍ക്കുകയാണ്. മതനിരപേക്ഷ ചിന്താഗതിക്കാര്‍ ഒന്നിച്ച് അതിനെ എതിര്‍ക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്ത് വര്‍ഗീയതയെ പ്രതിരോധിക്കാന്‍ സിപിഎം സ്വീകരിക്കുന്ന സമീപനം എന്താണെന്ന് വ്യക്തമാണെന്നും പിണറായി പറഞ്ഞു.
Comments