നെവാഡ: നെവാഡയിലെ റെനോയിൽ മഞ്ഞ് മാറ്റുന്നതിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് നടൻ ജെറമി റെന്നർ ഗുരുതരാവസ്ഥയിൽ. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ജെറമി റെന്നറിന്റെ ഔദ്യോഗിക വക്താവാണ് ഈ വിവരം പുറത്ത് വിട്ടത്. അപകടത്തിന് പിന്നാലെ ഹെലികോപ്റ്റർ മാർഗ്ഗമാണ് ജെറമിയെ ആശുപത്രിയിലെത്തിച്ചത്. അപകടനില തരണം ചെയ്തെങ്കിലും ഗുരുതരാവസ്ഥയിൽ തന്നെയാണ് ജെറമി എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ജെറമിയുടെ വീട് സ്ഥിതി ചെയ്യുന്ന വാഷോവിൽ ഉൾപ്പെടെ കനത്ത മഞ്ഞുവീഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. പ്രദേശത്തെ 35,000ലധികം വീടുകൾ വൈദ്യുതി പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. മാർവലിന്റെ ‘അവഞ്ചേഴ്സ്’, ക്യാപ്റ്റൻ അമേരിക്ക എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ താരമാണ് ജെറമി. രണ്ട് തവണ ഓസ്കാർ നോമിനേഷനും ലഭിച്ചിട്ടുണ്ട്.
Comments