ഇടുക്കി: മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വിനോദ സഞ്ചാരികൾ യാത്ര ചെയ്തിരുന്ന കാറിനാണ് തീ പിടിച്ചത്. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
മൂന്നാർ- ദേവികുളം റോഡിലെ ഇറച്ചിപ്പാറയ്ക്ക് സമീപമുള്ള ഇറക്കത്ത് വെച്ചായിരുന്നു അപകടം. കോട്ടയം സ്വദേശികൾ സഞ്ചരിച്ചിരുന്ന ഹ്യൂണ്ടായ് സാൻട്രോ കാറാണ് കത്തിയമർന്നത്. കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഡ്രൈവറും മറ്റ് യാത്രക്കാരും ഇറങ്ങിയതാണ് രക്ഷയായത്.
യാത്രക്കാർ പുറത്തിറങ്ങിയതോടെ വാഹനം പൂർണ്ണമായും കത്തി നശിക്കുകയായിരുന്നു. പിന്നീട് അഗ്നിശമന സേനയെത്തി തീ കെടുത്തി.
Comments