ബെംഗളൂരു: പ്രണയം നിരസിച്ചതിന്റെ പേരിൽ 19-കാരിയെ കഴുത്തറുത്ത് കൊന്ന് യുവാവ്. ബെംഗളൂരുവിലെ പ്രസിഡൻസി കോളേജിലാണ് സംഭവം. ആക്രമണത്തിനിടയ്ക്ക് സ്വയം പരിക്കേൽപ്പിച്ച യുവാവ് നിലവിൽ ചികിത്സയിലാണ്.
പ്രസിഡൻസി കോളേജിലെ ലയസ്മിത എന്ന വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. പവൻ കല്യാൺ എന്ന യുവാവിന്റെ പ്രണയാഭ്യർത്ഥന ലയസ്മിത നിരസിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. ശേഷം പവൻ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. നിലവിൽ യുവാവിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കോളേജ് ക്യാമ്പസിനുള്ളിൽ വച്ച് ലയസ്മിതയുടെ കഴുത്തറുത്താണ് യുവാവ് കൊലപ്പെടുത്തിയത്. സമീപത്തെ തന്നെ മറ്റൊരു കോളേജിലെ വിദ്യാർത്ഥിയാണ് പ്രതിയായ പവൻ. ഇരുവരും കോളാർ സ്വദേശികളാണ്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ബെംഗളൂരു പോലീസ് അറിയിച്ചു.
⚠️WARNING: GRAPHIC CONTENT.
A 19 year old girl #Layasmitha died due to stab injuries at Presidency college, #Bengaluru. She was stabbed inside college by a boy named #PawanKalyan.#Karnataka #PresidencyCollege pic.twitter.com/GzpCZGapLW
— Hate Detector 🔍 (@HateDetectors) January 2, 2023
Comments