ചെന്നൈ : ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം ചിത്രത്തിന്റെ തമിഴ് ട്രെയിലർ പുറത്തിറക്കി നടൻ ജയറാം . ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കിയ ട്രെയിലറിനൊപ്പം ‘ അയ്യപ്പ ഭഗവാന് മുന്നിൽ മാളികപ്പുറത്തമ്മ കീഴടങ്ങി, കരുണ കാണിക്കൂ… നിനക്കു കീഴടങ്ങി അയ്യപ്പാ “ എന്ന കുറിപ്പുമുണ്ട് . മാത്രമല്ല ഈ സമർപ്പണമാണ് എന്റെ പുണ്യമെന്നും ജയറാം ഫേസ്ബുക്കിൽ കുറിച്ചു.
കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഏറ്റവും കൂടുതൽ ഭക്തി സിനിമകൾ പുറത്തിറങ്ങുന്ന തമിഴ് സിനിമാ ലോകം മാളികപ്പുറത്തിനെയും രണ്ട് കൈയ്യും നീട്ടിയാകും സ്വീകരിക്കുക . കാനനത്തിന്റെ സുഖവും മണ്ഡലകാലത്തിന്റെ പരിശുദ്ധിയും ആവോളം അറിഞ്ഞ് കറുപ്പണിഞ്ഞ് മാലയിട്ട് മല ചവിട്ടുമ്പോള്‍ അനുഭവിച്ചറിഞ്ഞ തത്ത്വമസിപ്പൊരുള്‍ പിന്നെയും ഓർമ്മിപ്പിക്കുകയാണ് ഈ ചിത്രം
Comments