അമൃത്സർ: പാക് അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ വധിച്ച് സുരക്ഷാ സേന. പഞ്ചാബിലെ ഗുർദാസ്പൂർ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടയിലാണ് ഭീകരനെ വധിച്ചത്.
ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കൊല്ലപ്പെട്ട ഭീകരന്റെ പക്കൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. പ്രദേശത്ത് സുരക്ഷാ വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
അടുത്തിടെ രാജസ്ഥാൻ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു. ശ്രീ ഗംഗാനഗറിലെ ഹർമുഖ് ചെക്ക് പോസ്റ്റിന് സമീപമായിരുന്നു ബിഎസ്എഫ് ഭീകരനെ വധിച്ചത്. ജമ്മു അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെയും സുരക്ഷാ സേനുടെ സമയോചിതമായ ഇടപെടലിൽ വധിച്ചിരുന്നു. അർണിയ അതിർത്തിയിലായിരുന്നു സംഭവം.
Comments