ജഷ്പൂർ: കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നാല് മരണം. ഛത്തീസ്ഗഡിലെ ജഷ്പൂർ ജില്ലയിലാണ് അപകടം നടന്നത്. ഒരു കുടുംബത്തിലെ നാല് പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നാരായൺപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുട്ട വെള്ളച്ചാട്ടം കണ്ട ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. വെള്ളച്ചാട്ടത്തിനും അണക്കെട്ടിനും ഇടയിലുള്ള കൊടും വളവിൽ വച്ച് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് കാർ മരത്തിൽ പോയി ശക്തിയായി ഇടിച്ചു.
അനിൽ സിംഗ്, സഹോദരി ജയന്തി, മകൻ മോഹിത്(8), 11 മാസം പ്രായമുള്ള വെനിഷ എന്ന പെൺകുട്ടി എന്നിവരാണ് മരിച്ചത്. അനിൽ സിംഗ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മറ്റ് മൂന്ന് പേർ ആശുപത്രിയിൽ വച്ചാണ് മരിച്ചതെന്ന് ജഷ്പൂർ പോലീസ് സൂപ്രണ്ട് ഡി രവിശങ്കർ പറഞ്ഞു. പരിക്കേറ്റ ആറ് പേരിൽ രണ്ട് പേരെ വിദഗ്ധ ചികിത്സയ്ക്കായി റാഞ്ചിയിലേക്ക് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments