മലപ്പുറം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ അപേക്ഷയ്ക്ക് മറുപടി രോഗി മരിച്ച് മൂന്ന് വർഷം കഴിഞ്ഞ് എത്തി .പൊന്നാനി ചെറുവായ്ക്കര സ്വദേശി പുഴമ്പ്രത്ത് നാരായണന്റെ അപേക്ഷയിലാണ് ഈ നടപടി. അപേക്ഷയ്ക്കൊപ്പം നൽകേണ്ട ചില രേഖകൾ ഈ മാസം 4ന് മുൻപായി നൽകണമെന്നു കാണിച്ച് ഈഴുവത്തിരുത്തി വില്ലേജ് ഓഫീസിൽ നിന്നാണ് കത്ത് വന്നത്.
അർബുദ രോഗിയായിരുന്ന നാരായണൻ ചികിത്സാ സഹായത്തിനായി നേരിട്ട് നൽകിയ അപേക്ഷയ്ക്ക് ജീവിച്ചിരുന്നകാലത്ത് പ്രതികരണം ഉണ്ടായില്ല. 2019 ൽ അദ്ദേഹം മരിച്ചു. കുടുംബം അപേക്ഷയുടെ കാര്യം തന്നെ മറന്നിരിക്കുമ്പോഴാണ് കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് കത്ത് വരുന്നത്.
കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് ഉടൻ നൽകണമെന്നും അല്ലാത്തപക്ഷം അപേക്ഷ അംഗീകരിക്കാനാകില്ലെന്നുമാണ് പറയുന്നത്.
Comments