തിരുവനന്തപുരം: സുരക്ഷിത ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകൾക്ക് റേറ്റിങ് നൽകിയുള്ള ഹൈജീൻ ആപ്പ് പ്രവർത്തന സജ്ജമാകാനൊരുങ്ങുന്നു. ഹോട്ടലുകളുടെ നിലവാരവും ശുചിത്വവും തരംതിരിച്ച് റേറ്റിങ് ആപ്പിൽ നൽകിയിട്ടുണ്ടാകും. ഈ മാസം പതിനഞ്ചിനുള്ളിൽ ആപ്പ് പ്രവർത്തനസജ്ജമാകുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷണർ വി.ആർ വിനോദ് പറഞ്ഞു.
ശുചിത്വം, സൗകര്യങ്ങൾ, ഭക്ഷണ വില എന്നിവയുടെ അടിസ്ഥാനത്തിൽ ഹോട്ടലുകൾക്ക് റേറ്റിങ് നൽകുന്നതാണ് ഹൈജീൻ ആപ്പ്. പൊതുജനങ്ങൾക്ക് ഹൈജീൻ ആപ്പ് ഉപയോഗിച്ച് ഹോട്ടലുകളുടെ റേറ്റിങ് മനസിലാക്കാനാകും. ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി അംഗീകരിച്ച ഏജൻസികളാണ് ഓഡിറ്റ് നടത്തി റേറ്റിങ് നൽകുക. നിലവിൽ സംസ്ഥാനത്തെ 800 ഹോട്ടലുകളെയാണ് റേറ്റിങ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Comments