പത്തനംതിട്ട: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും സ്കൂൾ വിദ്യാർത്ഥിനികളെ കാണാതായി. നാല് വിദ്യാർത്ഥിനികളെയാണ് കാണാതായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഓതറയിൽ ഒരു സ്കൂളിലെ രണ്ട് കുട്ടികളെയും പത്തനംതിട്ട നഗരസഭാ പരിധിയിൽ രണ്ട് സ്കൂളികളിൽ നിന്നായി മറ്റ് രണ്ട് കുട്ടികളെയുമാണ് കാണാതായത്. രാവിലെ സ്കൂളിൽ പോയ വിദ്യാർത്ഥിനികൾ വൈകീട്ട് വീട്ടിൽ എത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
കാണാതായ മൂന്ന് പേർ പത്താംക്ലാസ് വിദ്യാർത്ഥിനിയും നാലാമത്തെയാൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമാണ്. സംഭവത്തിൽ പത്തനംതിട്ട, തിരുവല്ല സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്.
Comments