കൊച്ചി : ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തുന്നത്. ബോക്സ് ഓഫീസിലും മികച്ച പ്രതികരണം നേടുന്ന ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മാളികപ്പുറത്തിൽ ഉണ്ണി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചില സീനുകളാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
‘ദൈവം അങ്ങനെയാ.. എപ്പോഴുമങ്ങനെയാ.. നമുക്കാവശ്യമുള്ള സമയത്ത് മനുഷ്യരുടെ രൂപത്തിൽ നമുക്ക് മുന്നിൽ വരും.. അതാണ് ദൈവം’, എന്നാണ് വീഡിയോ പങ്കുവച്ച് ഉണ്ണി മുകുന്ദൻ കുറിച്ചത്. കേരളത്തിലെ തിയേറ്ററുകളിൽ മാളികപ്പുറം വിജയകരമായി പ്രദർശനം തുടരുകയാണെന്നും ജിസിസിയിലും യുഎഇയിലും ഇന്ന് ചിത്രം പ്രദർശനത്തിനെത്തി.
Comments