തിരുവനന്തപുരം: ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം. രമേശൻ, ഭാര്യ സുലജ കുമാരി, മകൾ രേഷ്മ എന്നിവരെയാണ് പൊളളലേറ്റ് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്.
ഗൾഫിൽ നിന്നും രമേശൻ ഇന്നലെയാണ് നാട്ടിലേയ്ക്ക് മടങ്ങിയെത്തിയത്. കിടപ്പുമുറിയിലാണ് മൂന്നു പേരുടെയും മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത മുറിയിൽ സുലജ കുമാരിയുടെ അച്ഛനും അമ്മയും ഉള്ളപ്പോഴായിരുന്നു ദാരുണമായ സംഭവം.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇവരുടെ വീടും സ്ഥലവും ജപ്തി ഭീഷണിയിലായിരുന്നു.
Comments