ഓടുന്ന ബസിലോ ട്രെയിനിലോ കയറുന്ന കാര്യത്തിൽ രണ്ടാമതൊന്ന് ആലോചിക്കാത്തവരാണ് ഇന്ത്യക്കാർ . അതിനായുള്ള ക്ഷമയും കാട്ടാറില്ല . എന്നാൽ മിക്കപ്പോഴും ഈ ചെയ്യുന്നത് അപകടകരമായി മാറാറുണ്ട്. ചിലപ്പോൾ അത് ആളുകളുടെ ജീവൻ നഷ്ടപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് .
ബസിന്റെ ജനലിൽ കൂടി അകത്തേക്ക് കയറാൻ ശ്രമിക്കുന്ന പെൺകുട്ടിയുടേതാണ് ദൃശ്യങ്ങൾ . ഹരിയാന റോഡ്വേയ്സിന്റേതാണ് ബസ് . ഇത് പതുക്കെ നീങ്ങുന്നതും വീഡിയോയിൽ കാണാം. ബസ് യാത്രക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, അകത്ത് കയറാൻ യുവതി ജനാല വഴി ചാടാൻ ശ്രമിക്കുകയായിരുന്നു . എന്നാൽ ഇതിനിടെ ബസ് മുന്നോട്ട് എടുത്തു .ഇതോടെ ബസിനകത്തുള്ള മറ്റൊരു യാത്രക്കാരൻ പെൺകുട്ടിയുടെ കൈ പിടിച്ച് ബസിലേക്ക് വലിച്ചിടുകയായിരുന്നു .
Comments