ന്യൂഡൽഹി: ബലാത്സംഗം ചെയ്ത കൗമാരക്കാരന്റെ അമ്മയെ വെടിവെച്ച് പരിക്കേൽപ്പിച്ച 16-കാരി പിടിയിൽ. ഡൽഹിയിലെ ഭജൻപുരയിലാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. ശനിയാഴ്ട വൈകിട്ട് അഞ്ചരയോടെ 50-കാരിയായ അമ്മയെ പെൺകുട്ടി പിസ്റ്റലുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
2021ൽ കൗമാര പ്രായത്തിലുള്ള ഒരു പയ്യൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്തിരുന്നുവെന്നാണ് ആരോപണം. ഇതിന് പ്രതികാരം വീട്ടുന്നതിന് പീഡിപ്പിച്ച ആൺകുട്ടിയുടെ അമ്മയെ വെടിവെച്ച് പരിക്കേൽപ്പിക്കുകയായിരുന്നു 16-കാരി.
മേഖലയിൽ പലച്ചരക്ക് സാധനങ്ങൾ വിൽക്കുന്ന കടയുടെ ഉടമയാണ് പരിക്കേറ്റ സ്ത്രീ. ഇവരുടെ മകന് 18 വയസിന് താഴെയാണ് പ്രായം. നിലവിൽ ജിടിബി ആശുപത്രിയിൽ ചികിത്സയിലാണ് ആക്രമണത്തിൽ പരിക്കേറ്റ 50-കാരി. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു.
Comments