പത്തനംതിട്ട: സ്കൂളിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപികയ്ക്കും ഭക്ഷ്യവിഷബാധയെന്ന് റിപ്പോർട്ട്. പത്തനംതിട്ട ചന്ദനപ്പിള്ളി റോയ് ഡെയ്ൽ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.
കഴിഞ്ഞ വെള്ളിയാഴ്ച ഇവർ സ്കൂളിൽ വിതരണം ചെയ്ത ചിക്കൻ ബിരിയാണി കഴിച്ചിരുന്നു. സ്കൂൾ വാർഷികത്തോട് അനുബന്ധിച്ച് വിതരണം ചെയ്തതായിരുന്നു ഭക്ഷണം. കഴിച്ചതിന് പിറ്റേന്ന് മുതലാണ് പലർക്കും ദേഹാസ്വാസ്ഥ്യം അവനുഭവപ്പെടാൻ തുടങ്ങിയത്. ഇവരെ ജില്ലയിലെ മൂന്ന് ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
പത്തനംതിട്ട കൊടുമണിലുള്ള ഒരു ഹോട്ടലിൽ നിന്നാണ് ചിക്കൻ ബിരിയാണി സ്കൂളിലെത്തിച്ചിരുന്നത്. രാവിലെ സ്കൂളിലേക്ക് കൊണ്ടുവന്ന ബിരിയാണി കുട്ടികൾക്ക് നൽകിയത് വൈകിട്ട് ആറ് മണിക്ക് ശേഷമായിരുന്നുവെന്ന് ഹോട്ടൽ ഉടമ പറയുന്നു. സമയം വൈകി ഭക്ഷണം വിളമ്പിയതാകാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments