ജയ്പൂർ: രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎയായ ജൊഹാരി ലാൽ മീനയുടെ മകനെ കൂട്ട ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തു. ദീപക് മീനയാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിലാണ് അറസ്റ്റ്. രാജസ്ഥാനിലെ രാജ്ഗഡിൽ നിന്നുള്ള എംഎൽഎയുടെ മകനാണ് അറസ്റ്റിലായ ദീപക് മീന.
പോക്സോയിലെ വിവിധ വകുപ്പുകൾ ചുമത്തി മാണ്ഡവാർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 2022 മാർച്ചിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് വിവേക് ശർമ, നേത്രം സംലേതി എന്നീ പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു.
പ്രതികൾക്ക് വധശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പരാതിക്കാരിയായ പെൺകുട്ടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കോടതി അവരെ വെറുതെ വിട്ടാൽ തന്നോട് ചെയ്തത് മറ്റ് പെൺകുട്ടികളോടും അവർ ആവർത്തിക്കുമെന്നും പെൺകുട്ടി പറഞ്ഞു. രാജസ്ഥാൻ പോലീസ് കേസ് അടിച്ചമർത്താൻ ശ്രമിച്ചതായും
Comments